മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍

ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ഇറങ്ങുമ്പോള്‍ അട്ടിമറി  വിജയമാണ് യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യം
മട്ടന്നൂര്‍ നഗരസഭ ഓഫീസ്/ ഫയല്‍
മട്ടന്നൂര്‍ നഗരസഭ ഓഫീസ്/ ഫയല്‍

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ശനിയാഴ്ചയാണ് നഗരസഭയിലെ 35 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ഇറങ്ങുമ്പോള്‍ അട്ടിമറി  വിജയമാണ് യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യം. 

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വാര്‍ഡുകളില്‍ അടക്കം ബി ജെപിയും വിജയം പ്രതിക്ഷിക്കുന്നു.  ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കഴിഞ്ഞ തവണ 35ല്‍ 28 സീറ്റും എല്‍ഡി എഫ് നേടിയിരുന്നു.

1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച്  തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് മട്ടന്നുരിന്‍റെ ചരിത്രം.  17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്. നിലവിലെ നഗരസഭ കൗൺസിലിന്‍റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com