എറണാകുളം പിടിച്ച് കാനം പക്ഷം; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി

ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ മത്സരത്തിലേക്ക് കടന്ന, സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം
കെ എം ദിനകരന്‍
കെ എം ദിനകരന്‍

കൊച്ചി: ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ മത്സരത്തിലേക്ക് കടന്ന, സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അംഗ കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് കെ എം ദിനകരന്‍ വിജയിച്ചത്. കെ എന്‍ സുഗതന് 23 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ,ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പിച്ചിരുന്നു. എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ജില്ലാ കൗണ്‍സില്‍ ഏതുവിധത്തിലും പിടിച്ചെടുക്കാന്‍ കാനം പക്ഷം തുടക്കം മുതല്‍ തന്നെ ചരടുവലികള്‍ തുടങ്ങിയിരുന്നു. 14 മണ്ഡലം കമ്മിറ്റികളില്‍ ഒന്‍പതും പിടിച്ചെടുത്തതോടെ, ജില്ലാ കൗണ്‍സില്‍ പിടിക്കാന്‍ ആത്മവിശ്വാസത്തോടെയാണ് കാനം പക്ഷം കോപ്പുകൂട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com