പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. ചെറുപ്പുളശ്ശേരി ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന ബസും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഫ്ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നു വീണു; കൊച്ചിയില്‍ എസി മെക്കാനിക് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ