ക്ലീമീസ് ബാവ/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ക്ലീമീസ് ബാവ/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

'പിണറായി ഇച്ഛാശക്തിയുള്ള നേതാവ്; സഭയ്ക്ക് ആരോടും തൊട്ടുകൂടായ്മയില്ല': നിലപാട് തുറന്നുപറഞ്ഞ്  ക്ലീമീസ് കാതോലിക്കബാവ

'സമൂഹത്തിന് നല്ലതു ചെയ്യുന്ന ആരെയും അംഗീകരിക്കാന്‍ നാം എന്തിന് മടിക്കണം'


തിരുവനന്തപുരം: ക്രൈസ്തവ സഭയ്ക്ക് ആരോടും തൊട്ടുകൂടായ്മയില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ. സമൂഹത്തിന് നല്ലതു ചെയ്യുന്ന ആരെയും അംഗീകരിക്കാന്‍ നാം എന്തിന് മടിക്കണം. അത് പിണറായി വിജയനോ ഉമ്മന്‍ചാണ്ടിയോ നരേന്ദ്രമോദിയോ ആരായിരുന്നാലും. ക്ലീമീസ് ബാവ ചോദിച്ചു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമൂഹം ഇന്ത്യയില്‍ സുരക്ഷിതരാണ്. ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ലഭിക്കുന്നുണ്ട്. അതേസമയം സമുദായങ്ങള്‍ക്കിടയിലെ അകലം വര്‍ധിക്കുന്നു എന്നത് സങ്കടകരമായ വസ്തുതയാണെന്നും ക്ലീമീസ് ബാവ പറഞ്ഞു.

ആരുമായും തൊട്ടുകൂടായ്മയില്ല

സഭയ്ക്ക് ഒരു പാര്‍ട്ടിയുമായോ. ഒരാളുമായോ തൊട്ടുകൂടായ്മയില്ല. മുന്‍ കാലങ്ങളില്‍ പള്ളി കമ്യൂണിസ്റ്റുകളില്‍ നിന്നും അകലം പാലിച്ചു. പിന്നീട് ബിജെപിയോടും. എന്നാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായും തൊട്ടുകൂടായ്മയില്ല. ഒരാളെയും ദൂരേയ്ക്ക് മാറ്റിനിര്‍ത്തുന്നുമില്ല. 

ഞങ്ങളുടെ പൂര്‍വികന്മാര്‍ ഹിന്ദുക്കളാണ്. അത് ചരിത്ര വസ്തുതയാണ്. ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ തികഞ്ഞ സഹിഷ്ണുതയോടെയാണ് കഴിഞ്ഞ 2000 വര്‍ഷക്കാലമായി ജീവിച്ചു പോരുന്നത്. മതപരമായി, കര്‍ദിനാള്‍ എന്ന നിലയില്‍ വത്തിക്കാനിലെ മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ ഒരു അംഗമാണ് താന്‍. ക്ലീമീസ് ബാവ പറഞ്ഞു.

അതേസമയം പ്രധാനമായും താന്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യന്‍ പതാകയെ ആദരിക്കുന്ന ആളാണ്. ഇന്ത്യയും പാകിസ്ഥാനും കളിക്കുമ്പോള്‍, ഇന്ത്യാക്കാരനെന്ന നിലയില്‍ എപ്പോഴും ഇന്ത്യക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. 

പിണറായി ഇച്ഛാശക്തിയുള്ള നേതാവ്

കേരളത്തില്‍ യുഡിഎഫ് പോലെ എല്‍ഡിഎഫുമായും സഭയ്ക്ക് മികച്ച ബന്ധമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. തീരുമാനങ്ങളെടുക്കാനും അതു നടപ്പില്‍ വരുത്താനും നല്ല ഇച്ഛാശക്തിയുള്ള നേതാവാണ് പിണറായി വിജയനെന്നും ക്ലീമീസ് ബാവ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com