'നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞയാളെ കാണാനില്ല; ആദ്യം നിങ്ങളുടെ തര്‍ക്കം തീര്‍ക്കൂ'; പ്രതിപക്ഷത്തെ പരിഹസിച്ച് രാജീവ്, സഭയില്‍ വാക്‌പ്പോര്

നിയമം കാലഹരണപ്പെട്ടാല്‍ ഭേദഗതി ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി രാജീവ്
നിയമസഭ ടിവി വീഡീയോ സ്‌ക്രീന്‍ഷോട്ട്‌
നിയമസഭ ടിവി വീഡീയോ സ്‌ക്രീന്‍ഷോട്ട്‌


തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിനെ ചൊല്ലി നിയമസഭയില്‍ വാക്‌പ്പോര്. നിയമം കാലഹരണപ്പെട്ടാല്‍ ഭേദഗതി ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.  പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

നാല് കേസ് ലോകായുക്തയ്ക്ക് മുന്നില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പേടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സിപിഐയെപ്പോലും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആദ്യം നിങ്ങള്‍ കാനം രാജേന്ദ്രനെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. 

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍, ബില്‍ അവതരണവേളയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാമെന്ന് അറിയിച്ചു. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഇന്ത്യയിലൊരിടത്തും ഇല്ലാത്തതാണെന്ന് നിയമ മന്ത്രി പറഞ്ഞു. ലോകായുക്തയുടെ പല്ലു കൊഴിക്കുന്ന ശ്രമമല്ലെന്നും പി രാജീവ് പറഞ്ഞു. 

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ ആളെ സഭയില്‍ കാണാനില്ലെന്നും മന്ത്രി പരിഹസിച്ചു. രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ആദ്യം നിങ്ങള്‍ക്കിടയിലെ തര്‍ക്കം തീര്‍ത്തിട്ട് ഞങ്ങളുടെ തര്‍ക്കം ഉന്നയിക്കാമെന്നും പി രാജീവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com