കോഴിക്കോട്; ഉറങ്ങാനായി കിടന്ന ഗൃഹനാഥനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണു മരിച്ചത്. കുത്തിയെന്നു പറയുന്ന മകന് മുഹമ്മദലിയാണ് (31) കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകന് മുനീര്‍ (28) എന്നിവര്‍ക്കും പരുക്കുണ്ട്. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്.
മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭര്‍തൃ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ