1000 ചോദിച്ചു, നല്‍കിയത് 100; ആലപ്പുഴയില്‍ കടയുടമയെ സിപിഐ നേതാവ് മര്‍ദിച്ചതായി പരാതി

ചാരുംമൂട്ടില്‍ പിരിവ് നല്‍കാത്തതിന്റെ പേരില്‍ കടയുടമയെ സിപിഐ നേതാവ് മര്‍ദിച്ചതായി പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ആലപ്പുഴ: ചാരുംമൂട്ടില്‍ പിരിവ് നല്‍കാത്തതിന്റെ പേരില്‍ കടയുടമയെ സിപിഐ നേതാവ് മര്‍ദിച്ചതായി പരാതി. പ്രാദേശിക നേതാവ് സലിം തറയില്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. 1000 രൂപയ്ക്ക് പകരം 100 രൂപ പിരിവു കൊടുത്തതിനാണ് മര്‍ദനം എന്നാണ് ആരോപണം. കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചാരുമൂട്. 

കഴിഞ്ഞദിവസം തിരുവല്ലയിലും സിപിഐ പ്രവര്‍ത്തകര്‍രക്ക് എതിരെ സമാനമായ രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. പിരിവ് നല്‍കാത്തതിന് കട തല്ലിത്തകര്‍ത്തു എന്നായിരുന്നു പരാതി. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് ആരോപണം. 
മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകന്‍ തട്ടുകടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആറുമാസം മുമ്പ് 500 രൂപ പിരിവ് ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നതിന്റെ വിരോധത്താലാണ് കട അടിച്ചുതകര്‍ത്തതെന്ന് കടയുടമകളായ മുരുകനും ഭാര്യ ഉഷയും ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com