ബൈക്ക് ഇടിച്ചു വീണ പശുവിന്റെ കൊമ്പ് നെഞ്ചിൽ തുളഞ്ഞു കയറി, 22കാരൻ മരിച്ചു

അപകടത്തിൽപ്പെട്ട പശുവും ചത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്; ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് നെഞ്ചിൽ തുളച്ചു കയറി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ ‌‌‌‌പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട പശുവും ചത്തു. ഒറ്റപ്പാലം വീട്ടാമ്പാറയിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. 

വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകൾ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ചാണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നെെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു. കൃഷ്ണപ്രജിത്തിനെ ഉടൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com