വീട്ടമ്മയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം; അയല്‍വാസികള്‍ പിടിയില്‍

അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടുമണിയോടെയിരുന്നു സംഭവം. അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസികള്‍ മധ്യവയസ്‌കയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

നേരത്തെയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി മറ്റ് അയല്‍വാസികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com