അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
മരിച്ച പവിന്‍ സുനില്‍/ ടിവി ദൃശ്യം
മരിച്ച പവിന്‍ സുനില്‍/ ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് സ്‌കൂട്ടറില്‍ നിന്നു വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. പൊഴിയൂര്‍ അമ്പലക്കോണം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥി പവിന്‍ സുനില്‍ ആണ് മരിച്ചത്. 

അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടുമക്കളുമായി അമ്മ സ്‌കൂട്ടറില്‍പ്പോകുമ്പോഴായിരുന്നു അപകടം. 

തോട്ടിലേക്ക് വീണ പവിന്റെ മുകളിലേക്ക് സ്‌കൂട്ടര്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com