തിരുവനന്തപുരം: കിടപ്പുരോഗിയായ യുവാവിനെ സഹോദരന് കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കൊല്ലപ്പെട്ടത്. വെറ്റിനറി ഡോക്ടറായ സഹോദരന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. നാലു വര്‍ഷമായി സന്ദീപ് കിടപ്പിലായിരുന്നു. സന്ദീപിനെ വീടിന്റെ ഔട്ട്ഹൗസിലാണ് പാര്‍പ്പിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ