നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി തീ പടർന്നു; മുറികളിൽ പുക നിറഞ്ഞ് ശ്വാസംമുട്ടി; ഇറങ്ങിയോടി വീട്ടുകാർ; നടുക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 02:12 PM  |  

Last Updated: 05th April 2022 02:12 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. തിരുവല്ലത്തിനടുത്ത് മേനിലത്താണ് സംഭവം. വാഹനത്തിൽ നിന്നു വീടിനുള്ളിലേക്ക് പടർന്ന തീയിൽ നിന്നുള്ള പുക നിറഞ്ഞ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉണർന്ന വീട്ടുകാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. 

മേനിലം പാലറക്കുന്ന് 'ശില്പ'യിൽ ഭാസിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഭാസിയെ കൂടാതെ ഭാര്യ ഷീജ, മക്കളായ ഭാവന, ഭാഗ്യ, ഭാര്യാ മാതാവ് സുലോചന എന്നിവരാണ് പുറത്തേക്കോടി രക്ഷപ്പെട്ടത്. വാഹനങ്ങളിൽ നിന്നുളള തീ വീടിനുള്ളിൽ കർട്ടനിലും കസേരകളിലേക്കും പടർന്നതോടെ അകം നിറയെ പുക നിറഞ്ഞു.

ഭാസിയുടേയും ഭാവനയുടേയും കിടപ്പു മുറികളിലേക്കും പുക വ്യാപിച്ചു. ശ്വാസ തടസം നേരിട്ട ഇരുവരും പുറത്തേക്ക് ഓടി. മുൻ വശത്ത് തീ ആളി കത്തുന്നതും കണ്ടു. ശബ്ദം കേട്ട് മറ്റുള്ളവരും ഉണർന്നു. പിൻ വാതിൽ വഴിയാണ് ഇവർ പുറത്തേക്കു കടന്നത്. വീട്ടിലെയും അയൽവാസിയുടെയും വാഹനങ്ങളാണ് കത്തിയത്. കുറച്ചു മാറ്റി നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിൽ തീ പടർന്നില്ല. ഫൊറൻസിക് വിദഗ്ധർ സാംപിളുകൾ ശേഖരിച്ചു.

ഈ വാർത്ത വായിക്കാം

ബാധ ഒഴിപ്പിക്കാൻ കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളലേൽപ്പിച്ചു; പരാതിയുമായി ട്രാൻസ്ജെൻഡർ യുവതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ