15 കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് പൊലീസിനെ അറിയിച്ചു; അന്വേഷണത്തില്‍ വഴിത്തിരിവ്; പീഡനക്കേസില്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 11:38 AM |
Last Updated: 14th April 2022 11:38 AM | A+A A- |

ഫയല്‍ ചിത്രം
പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് അനന്തു പൊലീസില്‍ അറിയിച്ചിരുന്നു.
അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അനന്തു അറസ്റ്റിലായത്. മദ്യം നല്‍കിയ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് സഞ്ജുവിനെയും പൊലീസ് പിടികൂടി.
അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് സഞ്ജു പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. ഇക്കാര്യം ഇന്നലെ വൈകീട്ട് അനന്തു പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെ സഞ്ജു സ്ഥലത്തു നിന്നും മുങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. സഞ്ജുവിനെ പിടികൂടും മുമ്പ് അനന്തു ഇയാളെ മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്.
അതേസമയം തന്നെ ചെങ്ങന്നൂര്‍ സ്വദേശി എങ്ങനെ കൃത്യമായി ഇവിടെയെത്തി എന്നതിനെക്കുറിച്ചും പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, മുമ്പ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ