നാലുവര്‍ഷം മുന്‍പ് ബാറില്‍ വച്ച് തല്ലി; അതേബാറില്‍ വച്ച് വീണ്ടും സുഹൃത്തക്കളായി, പിന്നാലെ പ്രതികാരം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 12:19 PM  |  

Last Updated: 17th April 2022 12:19 PM  |   A+A-   |  

 

കൊല്ലം:  നാലുവര്‍ഷംമുമ്പ് ബാറില്‍വെച്ചുണ്ടായ തല്ലിനു പകരമായി യുവാവിന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാനാമ്പുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസിലാണ് നടപടി.നിഷാദ് (35), അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

ശാസ്താംകോട്ടയിലെ ബാറില്‍വെച്ച് നാലുവര്‍ഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം. വഴക്കുനടന്ന അതേ ബാറില്‍വെച്ച് കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസില്‍ വീട്ടിലേക്ക് പോയി.

പിന്നാലെ അക്രമികള്‍ ബൈക്കില്‍ ഇയാളുടെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസം. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമായി. ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് കേസ്.ബൈജുവിന്റെ തലയില്‍ എട്ടു തുന്നലുകളുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.


ഈ വാര്‍ത്ത വായിക്കാം

ചേരിതിരിവുണ്ടാക്കി വര്‍ഗീയ ലഹളയ്ക്ക് ശ്രമം; ബലം പ്രയോഗിക്കേണ്ടി വന്നാല്‍ പ്രയോഗിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ