വീട്ടില്‍നിന്ന് 90 പവന്‍ സ്വര്‍ണവും 40,000 രൂപയും മോഷ്ടിച്ചു; ബുള്ളറ്റ് സാലു അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 05:47 PM  |  

Last Updated: 14th August 2022 05:47 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍നിന്ന് 90 പവന്‍ സ്വര്‍ണവും 40,000 രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍.  കോഴിക്കോട് മൂണ്ടിക്കല്‍ തഴെതൊട്ടയില്‍ വീട്ടില്‍ ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപ്പേരുള്ള മുഹമ്മദ് സാലു (41) ആണ് പിടിയിലായത്.

ആഗസ്റ്റ് രണ്ടിന് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ പ്രതി തമിഴ്‌നാട്ടിലാണ് താമസം. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണ മുതലുകള്‍ അവിടെ വിറ്റതായാണ് വിവരം. പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ചയാണ് പ്രതി വലയിലാകുന്നത്.

ഉത്സവ പറമ്പുകളിലും മറ്റും കച്ചവടം നടത്തുന്ന സാലു ഒറ്റപ്പെട്ട വീടുകളും മറ്റും നോക്കിവെച്ച് മോഷണം നടത്തുകയാണ് പതിവ്. ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലും മറ്റും നിരവധി മോഷണകേസുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുയാത്രക്കാരില്‍ നിന്ന് പിടികൂടിയത് 1,531 ഗ്രാം സ്വര്‍ണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ