ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ഒരു വർഷത്തോളം; ഡിവൈഎഫ്ഐ നേതാവും സഹോദരനും പോക്സോ കേസിൽ അറസ്റ്റിൽ, കോടതി വളപ്പിൽ ആത്മഹത്യാശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2022 08:58 AM  |  

Last Updated: 25th August 2022 08:58 AM  |   A+A-   |  

dyfi leader and brother arrested

പ്രതീകാത്മക ചിത്രം

പാലക്കാട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതിനിടെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അജയ്ഘോഷ് ആത്മഹത്യാ ശ്രമം നടത്തി

സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പൊലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്‌ഘോഷ് പോലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍വെച്ച ശേഷം ജയിലിലേക്ക് മാറ്റി. അജീഷ് പാറക്കളത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്. സഹോദരന്‍ അജയ്‌ഘോഷ് എസ്എഫ്ഐ പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചായയില്‍ കീടനാശിനി കലര്‍ത്തി'; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ