കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി; രക്ഷകരായി അ​ഗ്നിരക്ഷാസേന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 09:22 AM  |  

Last Updated: 12th December 2022 09:22 AM  |   A+A-   |  

hospital

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ പതിനഞ്ചുവയസുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനഞ്ചുവയസുകാരന് അഗ്‌നിരക്ഷാസേന രക്ഷകരായി. പത്താംക്ലാസ് വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്.

കുട്ടിയെ ഞായറാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേന പ്രത്യേക ഫ്‌ളക്സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുക്കുകയായിരുന്നു. ഡോക്ടർമാരുടെയും മറ്റും സഹായത്തോടെയാണ് മുറിച്ചെടുക്കൽ പൂർത്തിയാക്കിയത്.

കുടുങ്ങിയത് ചെറിയ മോതിരമായതിൽ ജനനേന്ദ്രിയമാകെ വീർത്ത് വലുതായ നിലയിലായിരുന്നു. ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാൽ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബിൽ വീഡിയോകൾ കണ്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു, വഴക്ക് തുമ്പായി; അന്വേഷണത്തില്‍ മരുമകളും സുഹൃത്തും കുടുങ്ങി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ