കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th February 2022 03:54 PM  |  

Last Updated: 06th February 2022 03:54 PM  |   A+A-   |  

pinarayi vijayan return to Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ  വിമാത്താവളത്തിന് പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു. 

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.