ആറ്റുകാൽ പൊങ്കാല : തിരുവനന്തപുരം ജില്ലയിൽ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 04:38 PM  |  

Last Updated: 15th February 2022 04:38 PM  |   A+A-   |  

AttukalPongala123

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച പ്രാദേശിക അവധി.  ആറ്റുകാൽ പൊങ്കാല പ്രമാണിച്ചാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

ഫെബ്രുവരി 17 നാണ്  ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. 

ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ മാത്രം പൊങ്കാലയിടുക. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല. 

പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളവർ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക. രോഗലക്ഷണമുള്ളവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുത്. കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് മാത്രമാണ് ക്ഷേത്രദർശനത്തിന് അനുമതി. ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കണം.