തല മേശയില്‍ ചേര്‍ത്തു പിടിച്ച് കഴുത്തില്‍ തുടരെ വെട്ടി; മുപ്പത് സെക്കന്റില്‍ എല്ലാം കഴിഞ്ഞു; തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 12:51 PM  |  

Last Updated: 25th February 2022 12:51 PM  |   A+A-   |  

tvm_murder4

കൊല്ലപ്പെട്ട അയ്യപ്പന്‍,കൊലയാളിയുടെ സിസിടിവി ദൃശ്യം 

 

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് സ്വദേശിയായ അയ്യപ്പന്‍ (34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയ ആയിരുന്നു സംഭവം. 

രാവിലെ 8.30 ഓടെയാണ് കൊലയാളി ഹോട്ടലില്‍ എത്തിയത്. ബൈക്കില്‍ എത്തിയ ഇയാളുടെ പക്കല്‍ ഒരു ബാഗും വെട്ടുകത്തിയും ഉണ്ടായിരുന്നു. മുപ്പത് വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഇയാള്‍ കസേരയില്‍ ഇരുന്ന അയ്യപ്പനെ തലയില്‍ പിടിച്ച് മേശയില്‍ ചേര്‍ത്തു കിടത്തി തുടരെ വെട്ടുകയായിരുന്നു.

 

30 സെക്കന്റനുള്ളിലാണ് കൊലപാതകം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കൊലപാതക ശേഷം കടന്നു കളഞ്ഞ ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.