കുടുംബ വഴക്കില്‍ പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തി; സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 09:51 PM  |  

Last Updated: 02nd January 2022 09:51 PM  |   A+A-   |  

munthas

മുംതാസ്‌

 

കൊടുങ്ങല്ലൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ മതിലകം പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സികെ വളവ് പുതിയ വീട്ടില്‍ പരേതനായ അബൂബക്കറിന്‍ഖെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് മുംതാസിന്റെ മകന്‍ ഷാജഹാന്റെ ഭാര്യ നിസ്മ മുംതാസിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുംതാസ് മുന്‍പും പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍.