കേരളം
കുസൃതി കാണിച്ചു; അഞ്ച് വയസുകാരന്റെ ഉള്ളംകാൽ പൊള്ളിച്ച് അമ്മയുടെ ക്രൂരത; കേസ്
കുസൃതി കാണിച്ചു; അഞ്ച് വയസുകാരന്റെ ഉള്ളംകാൽ പൊള്ളിച്ച് അമ്മയുടെ ക്രൂരത; കേസ്
തൊടുപുഴ: അഞ്ച് വയസുകാരന് നേർക്ക് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിനെ കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.
കുട്ടിയുടെ രണ്ട് ഉള്ളംകാലിലുമാണ് അമ്മ പൊള്ളലേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ