ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ് ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2022 08:53 PM |
Last Updated: 13th January 2022 08:53 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഭര്‍ത്താവ് ഷൈജു അസീസിയ മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.