സമയം കഴിഞ്ഞും മദ്യ വിൽപ്പന; കൊച്ചിയിലെ വിവാ​ദ ബാറിന് പൂട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 08:18 PM  |  

Last Updated: 01st July 2022 08:18 PM  |   A+A-   |  

liquor policy

ഫയല്‍

 

കൊച്ചി: ഷിപ്പ്‌യാർഡിന് സമീപത്തുള്ള ഹാർബർ വ്യൂ ഹൈഫ്ലൈ ബാർ എക്സൈസ് പൂട്ടിച്ചു. വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ബാറാണ് പൂട്ടിച്ചത്. പ്രവർത്തന സമയം കഴിഞ്ഞും നിയമവിരുദ്ധമായി ബാർ പ്രവർത്തിക്കുകയും മദ്യം വിളമ്പുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

രാത്രി 11.30നു മദ്യം നൽകിയതിന്റെ ബിൽ ഉദ്യോഗസ്ഥർക്കു ലഭിച്ചു. ഇതോടെയാണ് നടപടിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലൈസൻസ് ഉപാധികൾ ലംഘിച്ചാൽ നടപടി എടുക്കാൻ കമ്മീഷണർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും അധികൃതർ വ്യക്തമാക്കി. 

സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുകയും ലഹരി ഉൾപ്പടെ ഉപയോഗിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ലഹരി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹോട്ടലിനെതിരെ നടപടി എടുക്കുന്നതിന് പൊലീസ് എക്സൈസിനു ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉദ്യോഗസ്ഥർ ബാർ നിരീക്ഷിച്ചു വരികയായിരുന്നു.

അതിനിടയിലാണു രാത്രി വൈകിയും മദ്യം വിതരണം ചെയ്ത ബിൽ ലഭിക്കുന്നത്. നോട്ടീസിനു ഹോട്ടൽ ഉടമ നൽകുന്ന വിശദീകരണം പരിശോധിച്ചായിരിക്കും തുടർ നടപടികൾ. വിശദീകരണം തൃപ്തികരമെന്നു തോന്നിയാൽ നിശ്ചിത തുക പിഴ ഈടാക്കിയ ശേഷം തുറക്കാൻ അനുമതി നൽകും. പൊലീസ് റജിസ്റ്റർ ചെയ്ത മറ്റു കേസുകളിൽ നിയമനടപടികൾ തുടരുമെന്നും വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പൊക്കി; 50,700 രൂപ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ