ആത്മഹത്യാ കുറിപ്പില്‍ ബിജെപി നേതാവിന്‍റെ പേര്; മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 09:28 AM  |  

Last Updated: 11th July 2022 09:28 AM  |   A+A-   |  

saranya_mahila_morcha_death

മരിച്ച ശരണ്യ

 

പാലക്കാട്;  മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.  ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ഉള്ളത്. 

സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷിനെയാണ് (27) ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ. മരണത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും, നിർണായകം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ