ആലപ്പുഴയിൽ വടിവാളും സ്ഫോടക വസ്തുക്കളും വീട്ടിൽ ഒളിപ്പിച്ച നിലയിൽ, മയക്കുമരുന്നും കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 06:39 AM  |  

Last Updated: 04th June 2022 06:39 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വടിവാളുകളും സ്ഫോടകവസ്തുക്കളുമാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്നും ഇവിടെ നിന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

ഈ വാർത്ത കൂടി വായിക്കൂ

16കാരിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ