പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; 44കാരിയും 30കാരനും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 07:13 AM  |  

Last Updated: 21st March 2022 07:35 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തിൽ 44കാരിയും 30കാരനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടിൽ എസ് മിനിമോൾ (44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ജെ ഷൈജു (30) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. 

മിനിമോളുടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്താവ് ഒൻപത് വർഷമായി ഗൾഫിലാണ്. ഗൾഫിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ജിം ട്രെയിനറായ ഷൈജുവും അറസ്റ്റിലായത്. 

അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, അഞ്ച് ദിവസം മുൻപാണ് മിനിമോൾ ഷൈജുവിനൊപ്പം ഒളിച്ചോടി ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത് എന്നും പൊലീസ് അറിയിച്ചു. മിനിമോൾക്ക് 11ഉം 13ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. 

അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.