പണിമുടക്കിയവര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം നഷ്ടമാവും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'അവധിയാക്കാന്‍' നിയമ തടസം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 07:03 AM  |  

Last Updated: 30th March 2022 07:03 AM  |   A+A-   |  

secretariat

സെക്രട്ടേറിയറ്റ്/ഫയല്‍


തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടപ്പെടും. ഡയസ്‌നോണിനു പകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമ തടസ്സമുള്ളതിനെ തുടർന്നാണ് ഇത്. 

സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിക്കണം എന്നാണ് ചട്ടം. പലപ്പോഴും പണിമുടക്കിയ ദിവസങ്ങൾ അവധിയാക്കാൻ ജീവനക്കാരെ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പക്ഷെ ഇങ്ങനെ ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയുണ്ട്.

2021 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ വിധി വന്നത്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരി​ഗണനയിലാണ്.