'സിപിഎമ്മിന്റെ വെല്ലുവിളിക്കേറ്റ വമ്പന്‍ തിരിച്ചടി'; സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി ബിജെപി

ഡല്‍ഹി ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി
ചിത്രം:പിടിഐ 
ചിത്രം:പിടിഐ 

തിരുവനന്തപുരം: ഡല്‍ഹി ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി.  രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിക്കേറ്റ വമ്പന്‍ തിരിച്ചടിയാണ് ഇന്നത്തെ സുപ്രീം കോടതി ഇടപെടല്‍ എന്ന് ബിജെപി കേരള ഘടകം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. 

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിപിഎമ്മിന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസ്സമ്മതിച്ചത്. ഇക്കാര്യത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയില്‍ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹര്‍ജി പിന്‍വലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com