വീണ്ടും മതവിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ മറ്റൊരു കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 11:44 AM  |  

Last Updated: 10th May 2022 11:44 AM  |   A+A-   |  

pc george

പി സി ജോര്‍ജ് / ഫയല്‍ ചിത്രം

 

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.   

കഴിഞ്ഞ ദിവസം വെണ്ണലയില്‍ വച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. 153 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ഈ വാർത്ത വായിക്കാം

രണ്ടു മക്കളെ കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ