സ്‌പെഷ്യല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ഇന്നു മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 09:12 AM  |  

Last Updated: 04th November 2022 09:12 AM  |   A+A-   |  

train accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ 12.35 നാണ് ട്രെയിന്‍ പുറപ്പെടുക.

പിറ്റേന്ന് രാവിലെ 5.45 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 19 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തും. 

ഞായറാഴ്ചകളില്‍ വൈകീട്ട് 6.35 ന് വേളാങ്കണ്ണിയില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്തെത്തും. വേളാങ്കണ്ണിയില്‍ നിന്നും എറണാകുളത്തേക്കുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20 മുതല്‍ ജനുവരി ഒന്നുവരെ എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും; ഐഒസിയുമായി കരാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ