ബൈക്കില്‍ യുവാക്കളുടെ സോപ്പ് തേച്ചുകുളി; വീഡിയോ വൈറല്‍; കേസ്, പിഴ ഈടാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 10:03 AM  |  

Last Updated: 05th November 2022 10:03 AM  |   A+A-   |  

bike_bath

ബൈക്കില്‍ സോപ്പ് തേച്ചുകുളിക്കുന്ന യുവാക്കളുടെ വീഡിയോ ദൃശ്യം

 

കൊല്ലം: ഭരണിക്കാവില്‍ ബൈക്കില്‍ സഞ്ചരിച്ച് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. സിനിമാ പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷാ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് പിഴ ഈടാക്കി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കനത്തമഴയ്ക്കിടെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചക്കവെയാണ് മഴനനനഞ്ഞ് സോപ്പുതേച്ച് കുളിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു.
തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് യുവാക്കളെ കണ്ടെത്തുകയും ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇവരെ പിന്നീട് പിഴ ഈടാക്കി
വിട്ടയച്ചതായി പൊലീസ് പറഞ്ഞു. 

യുവാക്കള്‍ ബൈക്കില്‍ സഞ്ചരിക്കവെ അര്‍ധനഗ്നരായി സോപ്പുതേച്ച് കുളിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. ടീ ഷര്‍ട്ട് നനതോടെയാണ് ഈരിക്കുളിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്. യുവാക്കള്‍ക്കെതിരെ കേസ് എടുത്തതിന് സാമൂഹികമ മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫയലുകള്‍ മലയാളത്തില്‍ മതി, വായിച്ചാല്‍ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവണം: പി രാജീവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ