ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി; സ്‌കൂട്ടര്‍ യാത്രിക മരിച്ചു; അമ്മയ്ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 05:02 PM  |  

Last Updated: 19th November 2022 05:03 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ഓമല്ലൂരില്‍ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. ഓമല്ലൂര്‍ മുള്ളനിക്കാട് സ്വദേശിനി സജിതയാണ് അപകടത്തില്‍ മരിച്ചത്. 43 വയസായിരുന്നു. 11 മണിയോടെ ഓമല്ലൂര്‍ അമ്പലം ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഗതാഗത കുരുക്കിനിടെ പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ ടിപ്പറില്‍ തട്ടി സജിത ലോറിക്കടിയില്‍ വീഴുകയായിരുന്നു.

സജിതയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന മാതാവിനും പരിക്കേറ്റു. ഇരുവരേയും ഉടന്‍ പത്തനംതിട്ട ജനറലാശുപത്രിയിലെത്തിച്ചെങ്കിലും സജിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്വപ്‌നയ്ക്ക് ജോലി നല്‍കിയതു മുതല്‍ പ്രതികാരം'; എച്ച്ആര്‍ഡിഎസ്  കേരളം വിടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ