തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍; ഒപി പ്രവര്‍ത്തനം അവതാളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:10 AM  |  

Last Updated: 25th November 2022 09:10 AM  |   A+A-   |  

medical_college

തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. ചികിത്സയിലിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. അതേസമയം ഒപി, കിടത്തി ചികിത്സ എന്നിവിടങ്ങളില്‍ സമരം പ്രതികൂലമായി ബാധിക്കും. ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയും പിജി ഡോക്ടര്‍മാര്‍ക്കൊപ്പം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎംഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടറെ രോഗിയായ ഭാര്യ മരിച്ച വിവരം അറിയിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ