നിയമനം ചട്ടംലംഘിച്ച്, വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി 

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്കറ്റ് ഫെഡ് എംഡി എസ് കെ സനിലിനെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സനില്‍ ഇന്നു തന്നെ ഒഴിയണമെന്നും നിര്‍ദേശിച്ചു. എംഡി എന്ന തലത്തില്‍ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

സനിലിന്റെ നിയമനം ചോദ്യം ചെയ്ത് വയനാട് സ്വദേശിയായ കൃഷ്ണന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

2018 ലാണ് സനിലിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചത്. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സനിലിനെ എംഡി സ്ഥാനത്ത് നിന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. സിംഗിള്‍ ബഞ്ച് ഉത്തരവും റദ്ദാക്കി.

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് എംഡിയായി നിയമിക്കേണ്ടത്. ആ ചട്ടം സനിലിനെ നിയമിച്ചപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനത്തിലെ സർക്കാരിന്റെ വീഴ്ചയിൽ ഹൈക്കോടതി അസംതൃപ്തി പ്രകടിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com