സകുടുംബം 'ചുവപ്പിൽ'- ഓണം ആഘോഷിച്ച് മുഖ്യമന്ത്രി; ചിത്രം പങ്കിട്ട് മുഹമ്മദ് റിയാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 06:11 PM  |  

Last Updated: 08th September 2022 06:11 PM  |   A+A-   |  

pinarayi

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാഘോഷം. വെള്ള മുണ്ടും ഷർട്ടുമായിരുന്നു മുഖ്യമന്ത്രി ധരിച്ചത്. ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേർന്നുള്ള ഡ്രസ് കോഡിലാണ് ഓണം ആഘോഷിച്ചത്. 

ഭാര്യ കമല, മകൾ വീണ, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം ഓണക്കോടിയിൽ മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമത്തിൽ പങ്കിട്ടു. മകനും മരുമകനും കൊച്ചുമകനും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്താണ് ഒപ്പം ചേർന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം'; മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ