കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ; ദയാവധം നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 11:52 AM  |  

Last Updated: 14th September 2022 11:52 AM  |   A+A-   |  

cow

കഴിഞ്ഞദിവസം പേവിഷബാധയേറ്റ് ചത്ത പശുവിന്റെ ദൃശ്യം

 

കണ്ണൂര്‍:  കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും.

ഇന്നലെ ചാലയിലാണ് പേവിഷബാധയേറ്റ പശു ചത്തത്. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേവിഷബാധയേറ്റത്.എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കറവയുള്ള പശുവായിരുന്നു. മേയര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

എറണാകുളം ജില്ലയില്‍ ഇന്നലെ നായ കടിയേറ്റ് ചികിത്സ തേടിയത് 78 പേര്‍; പാലക്കാട് നാലര മണിക്കൂറിനിടെ 24 പേര്‍ക്ക് കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ