പ്രതിയെ പിടികൂടിയത് സംയുക്ത നീക്കത്തില്‍; ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും; സ്ഥിരീകരിച്ച് ഡിജിപി

മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഉടന്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവരും
ഡിജിപി അനില്‍കാന്ത്/ എഎന്‍ഐ
ഡിജിപി അനില്‍കാന്ത്/ എഎന്‍ഐ

തിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസിലെ പ്രതി പിടിയിലായതായി സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വെച്ചാണ് പ്രതി പിടിയിലായത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് എന്നിവയുടെ സംയുക്ത ശ്രമഫലമായാണ് പ്രതിയെ പീടികൂടിയത്. 

പ്രത്യേക അന്വേഷണസംഘത്തോടൊപ്പം കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേസ് അന്വേഷണത്തില്‍ സഹകരിച്ചിരുന്നു.  മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നു. മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെന്ന് സംശയിക്കുന്നയാളെ ഉടന്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവരും. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു. 

ആക്രമണ ലക്ഷ്യം, തീവ്രവാദ ബന്ധം, പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളൊന്നും പറയാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കി. പ്രതിയെ പിടികൂടിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ, ഡിജിപി അനില്‍കാന്ത് മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com