ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തി; ഭക്തിഗാനം കേട്ടപ്പോള്‍ പരിസരം മറന്ന് ഡാന്‍സ്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

എസ്‌ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
പൊലീസ് യൂണിഫോമിലെ നൃത്തം/ വീഡിയോ ദൃശ്യം
പൊലീസ് യൂണിഫോമിലെ നൃത്തം/ വീഡിയോ ദൃശ്യം

ഇടുക്കി: പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

എസ്‌ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മന്‍ കോവിലില്‍ ക്രമസമാധാന ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്‌ഐയും സംഘവും. 

രാത്രിയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ' മാരിയമ്മ .... കാളിയമ്മ ' എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ് ഐ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com