അതിർത്തി തർക്കം കയ്യാങ്കളിയായി; പിടിച്ചുമാറ്റാൻ വന്ന വീട്ടമ്മ തലയ്ക്ക് അടിയേറ്റു മരിച്ചു; രണ്ടു പേർ അറസ്റ്റിൽ

വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്
അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം
അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം

പത്തനംതിട്ട: അതിർത്തി തർക്കത്തെത്തുടർന്ന് വീട്ടമ്മ തയല്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.  നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. നിരണം ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം. ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയപ്പോഴാണ് രാധയുടെ തലയ്ക്ക് അടിയേറ്റത്. 

മൂക്കിന് ​ഗുരുതരമായി പരിക്കേറ്റ രാധയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com