പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി; ജയനെതിരായ നടപടി വിഭാ​ഗീയതയെന്ന് ആരോപണം;  രാജിക്കൊരുങ്ങി പ്രാദേശിക നേതാക്കൾ

ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയത് കൊണ്ടാണ് ജയനെതിരെ നടപടി സ്വീകരിച്ചതെന്ന് എതിർ വിഭാ​ഗം പറയുന്നു
എപി ജയന്‍/ ഫെയ്‌സ്ബുക്ക്‌
എപി ജയന്‍/ ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും എപി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഐയില്‍ പൊട്ടിത്തെറി. ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് കൂട്ടരാജി നൽകിയത്. വിഭാഗീയതയുടെ ഭാഗമായിട്ടാണ് ജയനെതിരായ പരാതിയും നടപടിയും എന്നാണ് അനുകൂലിക്കുന്നവരുടെ
നിലപാട്. 

എന്നാൽ ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയത് കൊണ്ടാണ് ജയനെതിരെ നടപടി സ്വീകരിച്ചതെന്ന് എതിർ വിഭാ​ഗം പറയുന്നു.  അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കുകയും, പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തത്. 

ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും നീക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദനത്തില്‍ ജയന് വ്യക്തമായ പങ്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. 

ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു ജയനെതിരെ നടപടി.  ജയനെതിരായ പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com