നവജാതശിശു മരിച്ച സംഭവം; കൊലാപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
നീതു
നീതു

പത്തനംതിട്ട: പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവില്‍ വീട്ടില്‍ നീതു മോനച്ചനെ (20)യാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്റെ  അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

അവിവാഹിതയായ നീതു ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തില്‍ പ്രസവിക്കുന്നത്. തുടര്‍ന്ന് മരിച്ച നിലയില്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ ഇല്ലാതാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

ജനിച്ചയുടന്‍ കുട്ടിയെ മടിയിലിരുത്തി മഗ്ഗില്‍ വെളളം കോരി മുഖത്തേക്ക് ഒഴിച്ചതായി നീതു പൊലീസിനോട് വെളിപ്പെടുത്തി. വെളളം ഉളളില്‍ചെന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരെ സഹായിക്കുന്ന ജോലിയാണ് നീതുവിന്. ആറ് വനിത സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവല്ലയില്‍ വീടെടുത്ത് താമസിച്ചാണ് ജോലിക്കു പോയിരുന്നത്. 

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് നീതു തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തില്‍ പ്രസവിക്കുന്നത്. തുടര്‍ന്ന് മരിച്ച നിലയില്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമിത രക്തസ്രാവത്തോടെ നീതുവിനേയും പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ പീച്ചി സ്വദേശിയുമായി അടുപ്പത്തിലായിരുന്നു നീതു. ഈ ബന്ധത്തിലുളളതാണ് കുട്ടി. ഗര്‍ഭഛിദ്രം നടത്താന്‍ നീതു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com