വീട്ടില്‍ കറന്റ് ഇല്ലേ!, ഉടന്‍ വിളിച്ച് പരാതി പറയാം; ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ഇബി

മഴക്കാലമായതിനാല്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണമാണ്. വൈദ്യുതി സംബന്ധമായ പരാതി നല്‍കാന്‍ ഉടന്‍ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു. 

'വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷന്‍ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും'- കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com