മൂന്ന് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂരിനും വയനാടിനും പുറമേ കോഴിക്കോട് ജില്ലയിലെയും എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂരിനും വയനാടിനും പുറമേ കോഴിക്കോട് ജില്ലയിലെയും എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല. 

ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത് എന്നും കലക്ടര്‍ വ്യക്തമാക്കി.  അവധിയായതിനാല്‍  കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറുമണിയോടെ  സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകള്‍ വ്യാജമാണ്. വ്യാജ വാര്‍ത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com