വാഹനപരിശോധനയുടെ പേരിൽ തർക്കം; നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം നേതാവും, പിന്നാലെ സസ്പെൻഷൻ

അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം
എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ തർക്കിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ തർക്കിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

പത്തനംതിട്ട; വാഹനപരിശോധനയുടെ പേരിൽ നടുറോഡിൽ കൊമ്പുകോർത്ത് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും. കോന്നി പ്രിൻസിപ്പൽ എസ്ഐ സാജു എബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലനും തമ്മിലാണു വാക്കുതർക്കം ഉണ്ടായത്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം. പിന്നാലെ സാജു ഏബ്രഹാമിനെ പത്തനംതിട്ടയിലേക്ക് മാറ്റി. 

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് തേക്കുതോട് ജങ്ഷനിൽ എസ്ഐ വാഹന പരിശോധന നടത്തുന്നതിനിടെ  ദീദു ബാലൻ സ്ഥലത്തെത്തി. വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച് പോലീസ് വിവേചനം കാട്ടുന്നതായി ആരോപിച്ച് എസ് ഐയോട് കയർത്തു. എസ്ഐയും തിരിച്ച് പ്രതികരിച്ചതോടെ നടുറോഡിൽ തർക്കം രൂക്ഷമായി. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയാണ് രണ്ടുപേരെയും അനുനയിപ്പിച്ചത്. 

അരുവാപ്പുലത്തെ ലോറികൾക്ക്, എസ്.ഐ. സജു ഏബ്രഹാം പരിശോധന നടത്തുമ്പോൾ 34,000 മുതൽ 74,000രൂപ വരെയാണ് അമിത ഭാരംകയറ്റുന്നതിന് ഈടാക്കുന്നതെന്നും ഇതേ കുറ്റംചെയ്യുന്ന മറ്റ് ചില വാഹനങ്ങൾക്ക് 250 രൂപ പിഴയിൽ ഒതുക്കുന്നെന്നുമാണ് ദീദുവിന്റെ ആരോപണം. കഴിഞ്ഞ മാസാവസാനം വകയാറിൽവെച്ചും ഇരുകൂട്ടരും തമ്മിൽ ഇതേ പ്രശ്നത്തിൽ തർക്കമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സാജുവിനെ സ്ഥലം മാറ്റുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ സജു ഏബ്രഹാം പത്തനംതിട്ടയിലേക്ക് മാറിയിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com