തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്കും പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കു പുറമേ
വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും അഡീഷണല്‍ ചീഫ് മാര്‍ഷലിനെതിരെയും കേസെടുത്തിട്ടുണ്ട്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ ദേവ്, അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, കണ്ടാല്‍ തിരിച്ചറിയുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവര്‍ക്കെതിരെയാണ് കേസ്.
വാച്ച് ആന്‍ഡ് വാര്‍ഡായ ഷീന നല്‍കിയ പരാതിയില്‍ എഴു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസ് എടുത്തു. റോജി എം ജോണ്‍, പികെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെകെ രമ, ഉമ തോമസ് എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക