പാലക്കാട് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി

കൊന്നക്കല്‍ കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ട പാറുക്കുട്ടി/ ടിവി ദൃശ്യം
കൊല്ലപ്പെട്ട പാറുക്കുട്ടി/ ടിവി ദൃശ്യം

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കല്‍ കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് കൊല്ലപ്പെട്ടത്. 75 വയസ്സായിരുന്നു.

ഇന്നു രാവിലെയാണ് സംഭവം. ഭർത്താവ് നാരായണൻകുട്ടിയാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് പ്രകോപിതനായ നാരായണൻകുട്ടി ഭാര്യയെ വെട്ടുകയായിരുന്നു. 

പിന്നീട് നാരായണൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മം​ഗലം പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com