ബൈക്കിലെത്തി സ്ത്രീയോട് മോശമായി പെരുമാറി; അതിക്രമം പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്ക് നേരെ

പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീക്കെതിരെ വീണ്ടും മോശം പെരുമാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീക്കെതിരെ വീണ്ടും മോശം പെരുമാറ്റം. ബൈക്ക് യാത്രക്കാരനാണ് വഴിയാത്രക്കാരിയോട് മോശമായി പെരുമാറിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയയാള്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. മരുന്ന് വാങ്ങാന്‍ എത്തിയ സ്ത്രീയോടാണ് ബൈക്കിലെത്തിയയാള്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നാലെയാണ് മൂലവിളാകത്ത് വച്ച് തന്നെ മറ്റൊരു സംഭവം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com