'എൽഡിഎഫ് തോറ്റാലും സുരേഷ് ​ഗോപിയെ ജയിപ്പിക്കണം, സിപിഎം ക്വട്ടേഷൻ എടുത്തിരിക്കുന്നു': ഷിബു ബേബി ജോൺ

സുരേഷ് ​ഗോപിക്ക് താരപരിവേഷം ചാർത്തിക്കൊടുക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ് എന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്
സുരേഷ് ഗോപി, ഷിബു ബേബി ജോൺ/ഫോട്ടോ: ഫെയ്സ്ബുക്ക്
സുരേഷ് ഗോപി, ഷിബു ബേബി ജോൺ/ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. രാഷ്ട്രീയത്തിൽ സുരേഷ് ​ഗോപിക്ക് താരപരിവേഷം ഉണ്ടായിരുന്നില്ല. ഇപ്പോൾ താരപരിവേഷം ചാർത്തിക്കൊടുക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ് എന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്. 

വെള്ളിത്തിരയിലെ താരപരിവേഷം രാഷ്ട്രീയത്തിൽ സുരേഷ് ​ഗോപിക്ക് ചാർത്തിക്കൊടുക്കുകയാണ്. സുരേഷ് ​ഗോപി മത്സരിക്കുന്ന മണ്ഡലത്തിൽ സുരേഷ് ​ഗോപിയെ ജയിപ്പിക്കാനുമുള്ള ക്വട്ടേഷൻ സിപിഎമ്മും അവരുടെ സൈബറിടങ്ങളും ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കാരണം സുരേഷ് ഗോപിക്ക് സിംപതി വർധിപ്പിക്കുന്ന നിലയിലുള്ള നിലപാടുകളാണ് സിപിഎം സ്വീകരിക്കുന്നത്. ബോധപൂർവം ഇന്ന് രാഷ്ട്രീയത്തിൽ ആ താരപരിവേഷം ചാർത്തിക്കൊടുക്കുകയാണ്. - ഷിബു ബേബി ജോൺ പറഞ്ഞു.

എൽഡിഎഫിന് സാധ്യതയില്ലാത്ത തൃശൂരിൽ സുരേഷ് ​ഗോപിയെ ജയിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആരോപണം. 
തൃശൂരിൽ എൽഡിഎഫിന് ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് എൽഡിഎഫ് ജയിച്ചില്ലെങ്കിലും സുരേഷ് ​ഗോപി ജയിക്കട്ടെ എന്ന് വിചാരിച്ചുകൊണ്ടുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു.  
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com