പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

ഈ ജില്ലകളിലെ നഗരപരിധികളിലും തീരമേഖലകളിലും ഡങ്കിപ്പനി വ്യാപനം രൂക്ഷമെന്നാണ് വിലയിരുത്തല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. പകര്‍ച്ച പനി പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. 

ഈ ജില്ലകളിലെ നഗരപരിധികളിലും തീരമേഖലകളിലും ഡങ്കിപ്പനി വ്യാപനം രൂക്ഷമെന്നാണ് വിലയിരുത്തല്‍. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്ത് 86 പേര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. 

എറണാകുളം ജില്ലയില്‍ ഡെങ്കി പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടുകയാണ്. ജില്ലയില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലാണ് കൂടുതല്‍ രോഗബാധിതര്‍. ശനിയാഴ്ച വരെ ഡിവിഷന്‍ നമ്പര്‍ 31,32 കലൂര്‍,മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല, കൂത്തപ്പാടി മുതലായ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  കൂടാതെ കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നഗരസഭ പ്രദേശങ്ങളിലും ഡെങ്കിപനി ബാധിതര്‍ കൂടുതലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com